എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ എൻആർഐ പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വനിതാ എഞ്ചിനിയറിംഗ് കോളേജായ പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എൻആർഐ (NRI) അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന അക്കാദമിക് നിലവാരവും മികച്ച പ്ലേസ്മെന്റ് സാധ്യതകളും കൊണ്ട് ശ്രദ്ധേയമായ ഈ സ്ഥാപനത്തിൽ എൻആർഐ വിദ്യാർത്ഥിനികൾക്കായി ഓരോ ബി.ടെക് പ്രോഗ്രാമുകളിലും നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & ക കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എഞ്ചിനീയറിംഗ് തുടങ്ങിയ പ്രധാന ബി.ടെക് കോഴ്സുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ ഈ വർഷം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റാ സയൻസ് കോഴ്സിന് എഐസിടിഇ അനുമതി ലഭിക്കുകയുണ്ടായി. എൻആർഐ സീറ്റിലേക്കുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കീം പ്രവേശനപരീക്ഷ യോഗ്യത നിർബന്ധമല്ല. അവസാന തീയതി 26/05/26.കോളേജിലെ എല്ലാ ബിരുദ കോഴ്സുകളും എൻബിഎ അംഗീകൃതമാണ്. എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ബി.ടെക് ഫലങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് സ്ഥാപനത്തിന്റെ നിലവാരത്തിന് തെളിവാണ്. പ്ലേസ്മെന്റിലും കോളേജ് സ്ഥിരതയാർന്ന മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ വർഷവും ഭൂരിഭാഗം വിദ്യാർത്ഥിനികൾക്കും ദേശീയ-അന്തർദേശീയ കമ്പനികളിൽ മികച്ച ശമ്പളത്തോടെ ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി ലഭിക്കുന്നു. വിദ്യാർത്ഥിനികളുടെ നവോത്ഥാന ശേഷി വളർത്തുന്നതി.ൽ കോളേജ് മുൻപന്തിയിലാണ്. വിദ്യാർത്ഥിനികൾ തന്നെ രൂപകൽപ്പന ചെയ്ത ‘വീ സാറ്റ് ’ ഉപഗ്രഹം വിക്ഷേപിച്ചതിലൂടെ കോളേജ് ദേശീയ ശ്രദ്ധ നേടി. കൂടാതെ നിരവധി പേറ്റന്റുകളും ഗവേഷണ പദ്ധതികളും സ്ഥാപനത്തിന്റെ ഗവേഷണ മികവ് തെളിയിക്കുന്നു. ആധുനിക ലാബുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, ഹോസ്റ്റൽ സൗകര്യം,മികച്ച ലൈബ്രറി, മികച്ച ഐടി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.വിദ്യാർത്ഥിനികളുടെ സമഗ്ര വികസനത്തിനായി സാങ്കേതിക ക്ലബ്ബുകളും സാംസ്കാരിക-കായിക പരിപാടികളും സജീവമാണ്. വിശദ വിവരങ്ങൾക്ക് www.lbt.ac.in, 9447900411, 9495207906, 9400102570.
B.Tech NRI Admission 2026
- Post author:News LBSITW
- Post published:April 29, 2026
- Post category:Campus Life / News ticker1
- Post comments:0 Comments

